23 December Monday

വയനാട് പുനഃരധിവാസം: കേളിയുടെ രണ്ടാം ഗഡു 25ന് കൈമാറും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

റിയാദ് > ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ രണ്ടാം ഗഡു 25ന് കൈമാറും. കേരള സർക്കാരിനൊപ്പം കൈകോർത്ത് സർക്കാരിന്റെ പുനഃരധിവാസ പദ്ധതിയിൽ പങ്കുചേരുന്നതിന്റെ ഭാഗമായാണ്  കേളി ഒരു കോടി രൂപ സമാഹരിച്ചു നൽകുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.

ആദ്യ ഘടുവായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി കൈമാറിയിരുന്നു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തിൽ കേളിയുടെ മുൻകാല പ്രവർത്തകർ ചേർന്ന് മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top