23 December Monday

വയനാട് ദുരന്തം: ബഹ്റൈൻ പ്രതിഭ അംഗങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മനാമ> പ്രതിഭയിലെ മുഴുവൻ അംഗങ്ങളുടെയും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ വച്ച് നടത്താൻ തീരുമാനിച്ച ഉദ്ഘാടന പരിപാടി ഉപേക്ഷിച്ചതായും  അതിന്റെ ചെലവിനു നീക്കിവെച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പ്രതിഭാ നേതൃത്വം അറിയിച്ചു. ദുരന്ത പശ്ചാത്തലത്തിൽ  സൽമാനിയക്കടുത്തുള്ള പുതിയ പ്രതിഭ ഓഫീസ് ഉത്ഘാടനം ആഗസ്ത് ഒൻപതിനു രാവിലെ  10 മണിക്ക്  ഏറ്റവും   ലളിതമായി നടത്തുവാൻ തീരുമാനിച്ചു. ബിഎംസി ഹാളിൽ ചേർന്ന വയനാട് ദുരന്ത അനുശോചന യോഗത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ, ജോയിന്റ് സെക്രട്ടറി മഹേഷ് ,പി ശ്രീജിത്ത്, സി വി നാരായണൻ,  സുബൈർ കണ്ണൂർ, ഷീബ രാജീവൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top