22 December Sunday

പലസ്തീൻ ജനതയ്ക്ക് അടിയന്തര വൈദ്യസഹായം നൽകിയ യുഎഇയുടെ ശ്രമങ്ങളെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു

വിജേഷ് കാർത്തികേയൻUpdated: Friday Aug 2, 2024

യുഎഇ> പലസ്തീൻ ജനതയ്ക്ക് അടിയന്തര വൈദ്യസഹായം നൽകിയ യുഎഇയുടെ ശ്രമങ്ങളെ കിഴക്കൻ മെഡിറ്ററേനിയനിലെ ലോകാരോഗ്യ സംഘടനയുടെ റീജിയണൽ ഡയറക്ടർ ഡോ. ഹനൻ ബൽക്കി പ്രശംസിച്ചു. അബുദാബി - ഗാസ മുനമ്പിലെ കാൻസർ രോഗികളുൾപ്പെടെ 85 പലസ്തീനികളെ വൈദ്യസഹായത്തിനായി അബുദാബിയിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര സംരംഭം യുഎഇ പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തത്തോടെയുള്ള ഈ സംരംഭം മേഖലയ്ക്കുള്ളിലെ ഐക്യദാർഢ്യവും ജനങ്ങളോടുള്ള പിന്തുണയും പ്രകടമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top