26 December Thursday

ഡബ്ല്യൂഎംസി ദുബായ് പ്രൊവിൻസ് ഓണമാഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ദുബായ് > വേൾഡ് മലയാളി ആർപ്പോ ദുബായ് പ്രൊവിൻസിന്റെ "ആർപ്പോ 2024" ഓണാഘോഷം വർണാഭമായ ചടങ്ങോടെ ക്രൗൺ പ്ലാസ ഹോട്ടൽ ഹാളിൽ നടന്നു.  ഗ്ലോബൽ ഗുഡ് വിൽ അംബസിഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സിനിമതാരം അനുശ്രീ ദീപം തെളിയിച്ച ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ മുഖ്യ അഥിതിയായിരുന്നു. ദുബായ് പ്രോവിൻസ് ചെയർമാൻ സുധീർ സുബ്രമണ്യൻ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, വി പി അഡ്മിൻ രാജു തേവർമഠം എന്നിവർ ആശംസകൾ പറഞ്ഞു.

ഗ്ലോബൽ വിപിമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി എ ബിജു, വർഗീസ് പനക്കൽ , ഇസ്താർ ഐസക്,ഷീല റെജി, രേഷ്മ റെജി, വി.എസ്. ബിജുകുമാർ, മിഡിലീസ്റ്റ് ഭാരവാഹികളായ സന്തോഷ്‌ കെട്ടേത്, വിനേഷ് മോഹൻ, ജൂഡിൻ , തോമസ് ജോസഫ്  മറ്റ് പ്രോവിൻസ് - റീജിയൻ പ്രതിനിധികൾ, ഓണം ജനറൽ കൺവീനർ സുധീർ നായർ , പ്രോഗ്രാം ഡയറക്ടർ ലക്ഷ്മി ലാൽ, ടെസ്സി,റാണി സുധീർ, ഷബ്‌ന സുധീർ, ജോൺ ഷാരി, അൽഫോൻസ്, ജോൺ എന്നിവർ നേതൃത്വം നൽകിയ പരിപാടികൾക്ക് സെക്രട്ടറി ബേബി വർഗീസ്  സ്വാഗതവും ട്രഷറർ അരുൺ ബാബു ജോർജ് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top