22 December Sunday

വേൾഡ് മലയാളി കൗൺസിൽ ഓണം പോന്നോണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

യുഎഇ > വേൾഡ് മലയാളി കൗൺസിൽ  ‘ഓണം പോന്നോണം ’29സെപ്റ്റംബർ ഏഷ്യാന ഹോട്ടൽ ദുബായിൽ ആഘോഷിച്ചു.ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഉത്ഘാടനം ചെയത ചടങ്ങിൽ ഗ്ലോബൽ ഗുഡ് വിൽ അംബാസ്സിഡർ ഐസക്ക് ജോൺ പട്ടാണി പറമ്പിൽ മുഖ്യ അതിഥി ആയിരുന്നു. ഗ്ലോബൽ റീജണൽ പ്രൊവിൻസ് ലീഡേഴ്‌സ് വിമൻസ് ഫോറം ലീഡേഴ്‌സ് ഉം ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടിയ്ക്ക് തുടക്കം കുറിച്ചു.
പ്രൊവിൻസ് പ്രസിഡന്റ്‌ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി അനിൽകുമാർ സദസ്സിനെ സ്വാഗതം ചെയ്‌തു. പ്രൊവിൻസ് ചെയർമാൻ സവാൻ കുട്ടി ആശംസകൾ നേർന്നു. തുടർന്ന് പ്രൊവിൻസ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്, ഗ്ലോബൽ വി പി ഓർഗനൈസെഷൻ ചാൾസ് പോൾ, ഗ്ലോബൽ സെക്രട്ടറി സി എ ബിജു,ഗ്ലോബൽ വൈസ് ചെയർമാൻ ജോൺ സാമൂവൽ , ഗ്ലോബൽ വിമസ് ഫോറം ചെയർ പേഴ്സണൽ എസ്തർ ഐസക്, മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ്‌ വിനീഷ് മോഹൻ,മിഡിൽ ഈസ്റ്റ്‌ സെക്രട്ടറി രാജീവ്‌ കുമാർ, മറ്റു മിഡിൽ ഈസ്റ്റ് ലീഡേഴ്‌സ് സകീർ ഹുസൈൻ ജയൻ വടക്കേ വീട്ടിൽ, എഗ്നെഷ്യസ് മോഹൻ, നസീല, സ്മിത മിഡിൽ ഈസ്റ്റ്‌ വനിതാ വിഭാഗം ലീഡേഴ്‌സ് റാണി ലിജേഷ്, മിലാന അജിത്, മറ്റു പ്രൊവിൻസ് ലീഡേഴ്‌സ് ഷാർജ്ജ പ്രൊവിൻസ് വനിതാ വിഭാഗം ലീഡേഴ്‌സ് രശ്മി വിനീഷ്, വിനയാ റെജി, ഷീബ ബിജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സുരഭി കൃഷ്ണൻ പരിപാടിയുടെ അവതാരകായായി.  പ്രൊവിൻസ് ട്രഷറർ വിശാഖ് മോഹൻ നന്ദി പ്രകാശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top