30 October Wednesday

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ദുബായ് > വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഓണാഘോഷം തുമ്പയ് യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഹാളിൽ നടന്നു.  ഘോഷയാത്ര, സദ്യ, സ്‌കിറ്റ്, നൃത്തം, പാട്ട്, ഓണക്കളികൾ എന്നിവ അരങ്ങേറി. ദുബായ് പ്രൊവിൻസ് ചെയർമാൻ സുധീർ സുബ്രമണ്യം, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗ്ഗീസ് , ട്രഷറർ അരുൺ ജോർജ്, വി പി രാജു തേവർമഠം, ജോൺ ഷാരി, പ്രോഗ്രാം കൺവീനർ അൽഫോൻസ്, പ്രോഗ്രാം ഡയറക്ടർ രാജീവ്‌ പിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിനിമാതാരം മിഥുൻ രമേശ്‌ ദുബായ് പ്രൊവിൻസിന്റെ ബഹുമതി അംഗത്വം ഏറ്റുവാങ്ങി.

ഗ്ലോബൽ പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ, ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണി പറമ്പിൽ, ഗ്ലോബൽ വി പി ചാൾസ് പോൾ, വി പി ഷാഹുൽ ഹമീദ്, സെക്രട്ടറി ബിജു സി എ, മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ്‌ കേട്ടത്ത്, പ്രസിഡന്റ്‌ വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്‌ കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വനിതാ നേതാക്കളായ എസ്തർ ഐസക്, ഷീല റെജി, രേഷ്മ റെജി, റാണി ലിജേഷ്, ലക്ഷ്മി ലാൽ, റാണി സുധീർ, ടെസ്സി ജോൺ, ഫെബി, ഡബ്ല്യൂഎംസി ഗ്ലോബൽ മീഡിയ സെക്രട്ടറി വി എസ്‌ ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top