മസ്‌കത്ത് > വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ മസ്‌കത്ത് അൽഫലാജ് ഗ്രാൻറ് ഓഡിറ്റോറിയത്തിൽ 'മാനവീയം 2024' സംഘടിപ്പിച്ചു. ഡോ. സന്തോഷ് ജോർജ് കുളങ്ങര പരിപാടിയിൽ വിശിഷ്ടാതിഥിയായി. ഒമാനിൽ 51 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യവസായിയും കേരളത്തിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഗീവർഗീസ് യോഹന്നാൻ, വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല, ഗ്ലോബൽ വൈസ് പ്രസിഡൻറ് അമ്മുജം രവീന്ദ്രൻ, ഗ്ലോബൽ ഹെൽത്ത് ഫോം കോഡിനേറ്റർ ഷിബു തോമസ്, മിഡിൽ ഈസ്റ് കോർഡിനേറ്റർ ഉല്ലാസ് ചെറിയാൻ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് സുനിൽ മാധവൻ, ഖത്തർ നാഷണൽ വൈസ് പ്രസിഡൻറ് സുരേഷ് ബാബു, നേഷണൽ കോർഡിനേറ്റർ സുനിൽകുമാർ, നേഷണൽ പ്രസിഡന്റ് ജോർജ് പി രാജൻ, നേഷണൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, നേഷണൽ ട്രഷറർ ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് ദിവാകരൻ എന്നിവർ പങ്കെടുത്തു.
വിശ്വകൈരളി മാസികയുടെ പതിനൊന്നാം പതിപ്പായ "വേൾഡ് മലയാളി ഫെഡറേഷൻ വയനാടിനൊപ്പം" മാനവീയം 2024 വേദിയിൽ സന്തോഷ് ജോർജ് കുളങ്ങരയും എഡിറ്റോറിയൽ ബോർഡ് അംഗവും ഗ്ലോബൽ മലയാളം ഫോറം കോർഡിനേറ്ററുമായ രാജൻ വി കൊക്കുരിയും ചേർന്ന് പ്രകാശനം ചെയ്തു. തുടർന്ന് പിന്നണി ഗായകരായ നജീം അർഷദ്, ഭാഗ്യരാജ്, ക്രിസ്റ്റികല സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും പ്രശസ്‌ത മിമിക്രി താരം രാജേഷ് അടിമാലി അവതരിപ്പിച്ച സ്റ്റാൻഡ് അപ് കോമഡി ഷോയും നടന്നു. വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നേഷണൽ കോർഡിനേറ്റർ സുനിൽകുമാർ, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് ദിവാകരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..