08 September Sunday

ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ്ബ് ദുബായിൽ വികസിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
ദുബായ്> ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്‌ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ് വികസിപ്പിക്കുമെന്ന് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ആഗോളതലത്തിൽ ഏറ്റവും വലിയ ഭക്ഷ്യവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിപണി സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പങ്കാളിത്ത കരാറിൽ ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായവും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രിയും ഒപ്പുവച്ചു.
 
ഈ സംരംഭം എമിറേറ്റിൻ്റെ നിക്ഷേപവും സാമ്പത്തിക അവസരങ്ങളും വർദ്ധിപ്പിക്കും. 2033-ഓടെ ആഗോളതലത്തിൽ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളിൽ ഒന്നാക്കുകയെന്നതാണ് ലക്ഷ്യം. ദുബായുടെ സാമ്പത്തിക മാതൃകയുടെ കാര്യക്ഷമതയും സുസ്ഥിരതയും നിക്ഷേപ അവസരങ്ങളുടെ ആഗോള ആകർഷണം വർദ്ധിപ്പിക്കുന്നു. പദ്ധതി പുതിയ സാമ്പത്തിക അവസരങ്ങളും ഭക്ഷ്യ മേഖലയിൽ മികച്ച നിക്ഷേപ അന്തരീക്ഷവും സൃഷ്ടിക്കുമെന്നും ദുബായുടെ ഡി 33 സാമ്പത്തിക വീക്ഷണത്തെ പിന്തുണയ്‌ക്കുമെന്നും ശൈഖ് മക്തൂം പറഞ്ഞു.
 
വിപണികൾ, കയറ്റുമതി, റീ-കയറ്റുമതി പ്രവർത്തനങ്ങൾ, ഈ മേഖലയിലെ നിക്ഷേപകർക്ക് പരമാവധി സാമ്പത്തിക അവസരങ്ങൾ എന്നിവയ്ക്കാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്. ഭക്ഷ്യവസ്തുക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിപണി സ്ഥാപിക്കുകയും വിപുലീകരിക്കുകയും നൂതനമായ പരിഹാരങ്ങൾ ആരംഭിക്കുകയും ചെയ്യുന്നത് പ്രാദേശിക വിപണികളിലും കയറ്റുമതിയിലും വളർച്ച കൈവരിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top