05 November Tuesday

കാറിൽ ലോകംചുറ്റൽ: എം സിനാന് മസ്കറ്റ് ട്രാവലേഴ്‌സ് ക്ലബ്‌ സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

മസ്കത്ത്‌ > കർണാടക രജിസ്ട്രേഷൻ വാഹനവുമായി ലോകം ചുറ്റുന്ന സാഹസിക ലോക സഞ്ചാരി കർണാടക സ്വദേശി എം സിനാന് മസ്കറ്റ് ട്രാവലേഴ്‌സ് ക്ലബ്‌ സ്വീകരണം നൽകി. തന്റെ മഹീന്ദ്ര സ്കോർപിയോ വാഹനവുമായി 55 രാജ്യങ്ങൾ പിന്നിട്ട് ഒമാനിൽ എത്തി. ഇന്ത്യൻ നിർമ്മിത വാഹനവുമായി  കൂടുതൽ ലോകരാജ്യങ്ങൾ സഞ്ചരിച്ച് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കുക എന്ന ലക്ഷ്യവും യാത്രയ്ക്ക് പിന്നിലുണ്ട്. ഇൻന്റീരിയൽ ഡിസൈനറാണ് 30 കാരനായ സിനാൻ.

ഒമാനിൽ എത്തിയ സിനാന് മസ്കറ്റ് ട്രാവലേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് റോഡ് മാർഗം സഞ്ചരിക്കുന്ന സിനാൻ ഒമാൻ ഉൾപ്പെടെ 56 രാജ്യങ്ങൾ പിന്നിട്ടു. 75000ത്തിലധികം കിലോമീറ്ററുകൾ ഇതിനോടകം താണ്ടിയാണ് ഒമാനിൽ എത്തിയത്.



കഴിഞ്ഞ ജനുവരിയിൽ കർണാടകയിൽ നിന്നും യാത്ര ആരംഭിച്ച സിനാൻ ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ എത്തിയത്. ഒമാനിലേത്തിയ സിനാൻ സലാല സന്ദർശിക്കുകയും തുടർന്ന് മസ്കറ്റിൽ എത്തുകയും ചെയ്തു. മസ്കറ്റ് ട്രാവലേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സിനാന് സ്വീകരണം നൽകിയത്. എംടിസിബി അഡ്മിൻമാരായ സദ്ദാം, നിയാസ് പുൽപാടൻ, ആദിൽ, റാഷിദ്, സജീബ്, ലൈബു മുഹമ്മദ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗോബ്രയിലാണ് സ്വീകരണം ഒരുക്കിയത്.

ഇന്ത്യയിലെ വിവിധ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളുടെ ചിത്രങ്ങൾ അലേഖനം ചെയ്ത വാഹനവും യാത്രയുടെ ആകർഷണമാണ്. 2019 ൽ യാത്ര തുടങ്ങാൻ തയ്യാറെടുത്തെങ്കിലും കോവിഡ് തടസമായതിനെത്തുടർന്ന് യാത്രയിൽ നിന്ന് പിന്മാറി. മൂന്ന് ഭൂഖണ്ഡങ്ങളിലായി 75 രാഷ്ട്രങ്ങൾ റോഡ് മാർഗം സഞ്ചരിക്കുക എന്ന ലക്ഷ്യത്തിലാണ് സിനാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top