മനാമ > ബഹ്‌റൈനിലെ പ്രവാസി മലയാളികളായ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വേദി ആഭിമുഖ്യത്തില്‍ 'വൗ മോം' എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരം സംഘടിപ്പിക്കും. ജനുവരി 9 ന് തുടങ്ങി 31 ന് ഗ്രാന്റ് ഫിനാലെയോടെ മത്സരങ്ങള്‍ സമാപിക്കുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അമ്മമാര്‍ക്കും 5 മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. മത്സരാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ടാലന്റ് റൗണ്ട്, ഇന്ത്യന്‍ സിനിമയില്‍ നിന്നുളള നൃത്തങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിനുള്ള സിനിമാറ്റിക് ഡാന്‍സ് റൗണ്ട്, കുടുംബാംഗങ്ങള്‍ക്കും പങ്കാളിത്തം ലഭിക്കുന്ന ഫാമിലി ചിത്രീകരണ റൗണ്ട്, മുന്‍കൂട്ടി നല്‍കുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സംഭാഷണ റൗണ്ട്, ഫാഷന്‍ ഷോ, ചോദ്യോത്തര റൗണ്ട് എന്നിങ്ങനെ മത്സരങ്ങള്‍ ഉണ്ട്. ഓരോ റൗണ്ടിലും കാഴ്ചവെയ്ക്കുന്ന പ്രകടനത്തിന്റെ അടിസ്ഥനത്തില്‍ മികച്ച അമ്മയെയും രണ്ട്, മൂന്ന് സ്ഥാനക്കാരെയും നിര്‍ണ്ണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെയും തെരഞ്ഞെടുക്കും.
കുട്ടിയുടെ മാനസികാരോഗ്യത്തിലും സ്വാഭാവ രൂപീകരണത്തിലും അമ്മമാര്‍ വഹിക്കുന്ന അതുല്യമായ പങ്കിനെ ഓര്‍മ്മിപ്പിക്കാനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, അവരുടെ സമഗ്രമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സമാജം വനിതാ വേദി ഭവരവഹികള്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാമിന് മുന്‍പായി സ്വയം ആമുഖത്തോടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: നിമ്മി റോഷന്‍-32052047, വിജിന സന്തോഷ്-39115221.
വാര്‍ത്താ സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറല്‍സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്റ് ദിലീഷ് കുമാര്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി റിയാസ്, ലിറ്റററി വിംഗ് സെക്രട്ടറി വിനയചന്ദ്രന്‍, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാര്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി വിജിന സന്തോഷ,് അസി. സെക്രട്ടറി ജോബി ഷാജന്‍, പിആര്‍ഒ ഗീത പ്രകാശ്, എക്‌സ്ട്രാ കരിക്കുലര്‍ രചന അഭിലാഷ്, സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് ധന്യ ശ്രീലാല്‍, ചാരിറ്റി വിങ് ദിവ്യ മനോജ് എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..