17 September Tuesday

യുഎഇയിൽ ട്രക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

റാസൽഖൈമ> യുഎഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട്  മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി എകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ- അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top