23 December Monday

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുരസ്കാരം ; ചാങ്‌തെയും 
ഇന്ദുമതിയും 
താരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


ന്യൂഡൽഹി
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്‌എഫ്‌) ഈ വർഷത്തെ മികച്ച താരങ്ങളായി ലല്ലിയൻസുവാല ചാങ്‌തെയും ഇന്ദുമതി കതിരേശനും.
പുരുഷ ടീമിനായി തകർപ്പൻ കളിയാണ്‌ മിസോറമുകാരൻ നടത്തിയത്‌. ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ ഉൾപ്പെടെ ഗോളടിച്ചു. ഐഎസ്‌എല്ലിൽ മുംബൈ സിറ്റിയെ ചാമ്പ്യൻമാരാക്കുന്നതിലും  ഇരുപത്തേഴുകാരൻ വിങ്ങർ നിർണായകമായി. തുടർച്ചയായ രണ്ടാംതവണയാണ്‌ മികച്ച പുരുഷ കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുന്നത്‌. തമിഴ്‌നാട്ടുകാരിയായ ഇന്ദുമതി വനിതാ ടീമിലെ മധ്യനിരക്കാരിയാണ്‌. സ്ഥിരതയാർന്ന പ്രകടനമാണ്‌ പുരസ്‌കാരത്തിന്‌ അർഹയാക്കിയത്‌. 2014 മുതൽ ദേശീയ ടീമിനായി പന്തുതട്ടുന്നുണ്ട്‌ മുപ്പതുകാരി.

ഡേവിഡ്‌ ലാൽഹ്ലൻസങ്കയും നേഹയുമാണ്‌ വളർന്നുവരുന്ന താരങ്ങൾ. പുരുഷ പരിശീലകനായി ഖാലിദ്‌ ജമീലും വനിതാ കോച്ചായി ശുക്ലാ ദത്തയെയും തെരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ പുരുഷ കളിക്കാരെ രജിസ്റ്റർ ചെയ്‌തതിന്‌ കേരള ഫുട്‌ബോൾ അസോസിയേഷനും അംഗീകാരം ലഭിച്ചു. 11,848 കളിക്കരാണ്‌ ഒറ്റ സീസണിൽ രജിസ്റ്റർ ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top