ദോഹ > അൽ സാദ് എസ്‌സിയുടെ മുഖ്യപരിശീലകനായി സ്‌പാനിഷ് കോച്ച് ഫെലിക്‌സ് സാഞ്ചസിനെ നിയമിച്ചു. 2024- 25 സീസണിൽ സാഞ്ചെസ് ടീമിന്റെ ചുക്കാൻ പിടിക്കും. 2026 വരെയാണ് സാഞ്ചസുമായുള്ള കരാറെന്ന് അൽ സാദ് പ്രസ്താവനയിൽ അറിയിച്ചു. ജൂലൈ 29ന് സ്പെയിനിൽ ആരംഭിക്കുന്ന ക്യാമ്പിൽ സാഞ്ചസ് ടീമിനൊപ്പം ചേരും.
2022 ലോകകപ്പുവരെ ഖത്തർ ദേശീയ ടീം പരിശീലകനായിരുന്നു. 1996ൽ ബാഴ്‌സിലോണ അക്കാദമിയിൽ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 2006 വരെ ബാഴ്‌സിലോണയിൽ തുടർന്നു. ഖത്തറിന്റെ അണ്ടർ 17, 19, 13 ദേശീയ ടീമുകളെയും പരിശീലിപ്പിച്ചു. 2017ലാണ് ഖത്തർ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തെത്തിയത്. സാഞ്ചസിന്റെ ശിക്ഷണത്തിൽ 2019ലെ എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ നേടിയിരുന്നു. 2021ലെ കോൺകാഫ് ദോൾഡ് കപ്പിൽ ഖത്തർ സെമിഫൈനലിലെത്തുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..