22 December Sunday

ഓസ്‌ട്രേലിയയുടെ പരിശീലകനായി ആൻഡ്രൂ മക്‌ഡൊണാൾഡ് തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

മെൽബൺ > ഓസ്‌ട്രേലിയൻ പുരുഷ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനായ ആൻഡ്രൂ മക്‌ഡൊണാൾഡിന്റെ കരാർ കാലാവധി 2027 വരെ നീട്ടി. 2022ൽ ചുമതലയേറ്റ മക്‌ഡൊണാൾഡ് ടീമിനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ്‌ ഉൾപ്പെടെയുള്ള വിജയങ്ങളിലേക്ക് നയിച്ചു. ഇംഗ്ലണ്ടിൽ ആഷസ് നിലനിർത്താനും ആൻഡ്രൂ മക്‌ഡൊണാൾഡിന്‌ സാധിച്ചു.

2026 ലെ ട്വന്റി 20 ലോകകപ്പ്, 2027 ലെ ഐസിസി ലോകകപ്പ് , ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകൾ എന്നിവയാണ് മക്‌ഡൊണാൾഡിന് മുന്നിൽ ഇനിയുള്ള പ്രധാന ദൗത്യങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top