21 December Saturday

ഗ്രീസ്‌മാൻ ബൂട്ടഴിക്കുന്നു; രാജ്യാന്തര ഫുട്ബോൾ മതിയാക്കി താരം

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

Antoine Griezmann/facebook.com/photo

പാരീസ്> രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പർതാരം ഒൺടോയ്‌ൻ ഗ്രീസ്‌മാൻ. ഹൃദയം നിറയെ ഓർമ്മകളുമായാണ് കളിജീവിതം അവസാനിപ്പിക്കുന്നതെന്ന് ​ഗ്രീസ്മാൻ സോഷ്യൽമീഡിയയിൽ കുറിച്ചു. 

2018ൽ ഫ്രാൻസിനെ ലോകകിരീടം ചൂടിച്ചതിലും 2022ൽ ഫൈനൽ വരെ എത്തിച്ചതിലും ഈ മുപ്പത്തിമൂന്നുകാരൻ നിർണായകമായി. ഫ്രാൻസിനൊപ്പം 2021ലെ യുവേഫ നേഷൻസ് ലീഗ് കിരീടവും ഗ്രീസ്മാൻ സ്വന്തമാക്കി. 2016ലെ യൂറോകപ്പിൽ ഫ്രാൻസിനെ ഫൈനൽ വരെ എത്തിച്ചതും ​ഗ്രീസ്മാന്റെ മിടുക്കായിരുന്നു. ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തതും ​ഗ്രീസ്മാനായിരുന്നു.

അണ്ടർ-19, അണ്ടർ-20, അണ്ടർ-21 തലങ്ങളിൽ ഫ്രാൻസിനായി കളിച്ച ഗ്രീസ്മാൻ, 2014 മാർച്ച് അഞ്ചിന് നെതർലാൻഡിനെതിരായ സൗഹൃദ മത്സരത്തിലൂടെയാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 137 മത്സരങ്ങളിൽ ഫ്രാൻസിനായി ബൂട്ടണിഞ്ഞ താരം 44 ​ഗോളുകൾ നേടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top