22 December Sunday

ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തി അര്‍ജുന്‍ ബബുത എയര്‍ റൈഫിൾ ഫൈനലിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

Photo credit: X

പാരിസ് > ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയുടെ അര്‍ജുന്‍ ബബുത ഫൈനലിലേക്ക്. മനു ഭക്കറിന്റെ  വെങ്കലനേട്ടത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തി അര്‍ജുന്‍ ഫൈനലിലെത്തുന്നത്.

629.3 പോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് അർജുൻ മത്സരം പൂർത്തിയാക്കിയത്. ഷൂട്ടിങില്‍ ഇന്ത്യന്‍ താരം രമിത ജിന്‍ഡാലും ഫൈനലിലേക്ക് മുന്നേറിയിരുന്നു.

വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ മനു ഭക്കർ വെങ്കലം നേടിയിരുന്നു. ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് മനു ഭക്കർ. 12 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിൽ മെഡൽ നേടാനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top