20 December Friday

യുണൈറ്റഡിനെ കെട്ടുകെട്ടിച്ച്‌ 
അഴ്‌സണൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024


ലണ്ടൻ
രണ്ട്‌ സുന്ദരൻ കോർണർ കിക്കുകൾ ഗോളാക്കി മാറ്റി അഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിരട്ടിയോടിച്ചു. സ്വന്തംതട്ടകത്തിൽ പീരങ്കിപ്പട രണ്ട്‌ ഗോളിനാണ്‌ ജയിച്ചത്‌. പ്രതിരോധക്കാരായ യൂറിയെൻ ടിംബെറും വില്യം സാലിബയുമാണ്‌ വലകുലുക്കിയത്‌. രണ്ടും രണ്ടാംപകുതിയിലായിരുന്നു. കഴിഞ്ഞ സീസൺമുതൽ കോർണറിലൂടെ 22 ഗോളുകളാണ്‌ അഴ്‌സണൽ നേടിയത്‌.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ 28 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌ മൈക്കേൽ അർടേറ്റയും കൂട്ടരും. ഒന്നാമതുള്ള ലിവർപൂൾ 3–-3ന്‌ ന്യൂകാസിൽ യുണൈറ്റഡിനോട്‌ കുരുങ്ങി. 14 കളിയിൽ 35 പോയിന്റാണ്‌. രണ്ടാമതുള്ള ചെൽസിക്ക്‌ 28. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി (26) നാലാമതാണ്‌. സിറ്റി മൂന്ന് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്--ത്തി. തുടർച്ചയായ നാല് തോൽവിക്കുശേഷമാണ് ലീഗിൽ ജയം നേടുന്നത്. മറ്റൊരു കളിയിൽ ചെൽസി 5–-1ന്‌ സതാംപ്‌ടണെ മുക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top