ധാംബുള്ള > ഏഷ്യാ കപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാംജയത്തോടെ ഇന്ത്യ സെമിക്കരികെ. യുഎഇയെ 78 റണ്ണിന് തകർത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയത് റെക്കോഡ് സ്‌കോർ. വെടിക്കെട്ട് ബാറ്റിങ് നടത്തിയ റിച്ചാ ഘോഷിന്റെയും ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറിന്റെയും കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റണ്ണെടുത്തു.
ട്വന്റി20യിലെ എക്കാലത്തെയും ഉയർന്ന സ്‌കോറാണിത്. ആദ്യമായാണ് ഇന്ത്യ 200 റൺ കടക്കുന്നതും. സ്‌കോർ: ഇന്ത്യ201/5, യുഎഇ 123/7.
ആറാമതായെത്തിയ വിക്കറ്റ്‌കീപ്പർ ബാറ്റർ റിച്ച 29 പന്തിൽ പുറത്താകാതെ 64 റൺ നേടി. ഒരു സിക്‌സറും 12 ഫോറും ഇരുപതുകാരി നേടി. കന്നി അരസെഞ്ചുറിയാണ്. ഹർമൻപ്രീത് 47 പന്തിൽ 66 റൺ കുറിച്ചു. ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അകമ്പടിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..