22 December Sunday

ഏഷ്യാ കപ്പ്‌ അണ്ടർ-19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

തിരുവനന്തപുരം > ഏഷ്യാ  കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിലേയ്ക്ക് മലയാളി ലെഗ്സ്പിന്നര്‍  മുഹമ്മദ് ഇനാന്‍  ഇടം പിടിച്ചു. ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19  ടെസ്റ്റ്, ഏകദിന പരമ്പരയിൽ കാഴ്ചവെച്ച മികച്ച പ്രകടനമാണ് കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇമാന് ടീമിൽ ഇടം നേടിക്കൊടുത്തത്. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി  മികച്ച പ്രകടനമാണ് ഇനാന്‍ പുറത്തെടുത്തത്‌.

കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാൻ കളിക്കുന്നുണ്ട്. തൃശൂർ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാൻ കേരള വർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഗ്രൂപ്പ് എ-യിൽ നവംബർ 30-ന് ദുബായില്‍ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. യൂ.എ.ഇ യിലാണ് മത്സരങ്ങള്‍ നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top