22 December Sunday

ഇനാൻ 
ഏഷ്യാ കപ്പിന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


മുംബൈ
ഏഷ്യാ കപ്പ് അണ്ടർ -19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി സ്‌പിന്നർ മുഹമ്മദ് ഇനാനും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് ഈ തൃശൂരുകാരന്‌ ടീമിൽ സ്ഥാനമുറപ്പിച്ചത്‌. ഏകദിനത്തിൽ 6 വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റും വീഴ്‌ത്തി. ഇപ്പോൾ കൂച്ച് ബെഹാർ ട്രോഫിയിലും ഇനാൻ കളിക്കുന്നുണ്ട്. ഏഷ്യാ കപ്പിൽ ഗ്രൂപ്പ് എ-യിൽ 30-ന് ദുബായിൽ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് മറ്റു ടീമുകൾ. യുഎഇയിലാണ് ഇത്തവണത്തെ കൗമാര ഏഷ്യാ കപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top