03 December Tuesday

ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024


മോഖി (ചൈന)
ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിൽ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഗ്രൂപ്പിലെ അവസാനമത്സരം പകൽ 1.15ന്. സോണി ടെൻ 1ലും സോണി ലിവിലും തത്സമയം.

ഇന്ത്യ നാലു മത്സരം ജയിച്ച് സെമിയിലെത്തിയതാണ്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത് ഏഷ്യൻ ഗെയിംസിലാണ്. ഇന്ത്യ രണ്ടിനെതിരെ പത്തു ഗോളിന് ജയിച്ചു. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ നാല് ഗോളിന് തകർത്തു. പത്തുവർഷത്തിനിടെ 25 തവണ നടന്ന മുഖാമുഖത്തിൽ 16 തവണയും ഇന്ത്യയാണ് ജയിച്ചത്. പാകിസ്ഥാന് അഞ്ചുജയംമാത്രം. നാലെണ്ണം സമനിലയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top