22 December Sunday

ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ; ഇന്ത്യ x ചൈന ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


മോഖി (ചൈന)
ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് ആതിഥേയരായ ചൈനയെ നേരിടും. പകൽ മൂന്നരയ്‌ക്കാണ് കളി. സെമിയിൽ ഇന്ത്യ ഒന്നിനെതിരെ നാല് ഗോളിന് ദക്ഷിണ കൊറിയയെ തോൽപ്പിച്ചു. ചൈനയുടെ ജയം പാകിസ്ഥാനെതിരെയാണ്.

എല്ലാ കളിയും ജയിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. ഹർമൻപ്രീത് സിങ് രണ്ടു ഗോളടിച്ചു. ഉത്തംസിങ്ങും ജർമൻപ്രീത് സിങ്ങും പട്ടിക പൂർത്തിയാക്കി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ചൈനയെ മൂന്നുഗോളിന് തോൽപ്പിച്ചിരുന്നു. ഫൈനൽ സോണി ടെൻ 1 ലും സോണി ലിവിലും തത്സമയം കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top