ബംഗളൂരു > ലോകകപ്പ് ക്രിക്കറ്റിൽ തുടർ തോൽവികളിൽ പതറിയ ഓസ്‌ട്രേലിയ രണ്ടാം ജയത്തോടെ വീണ്ടും ഫോമിലേക്ക്. പാകിസ്ഥാനെതിരായ മത്സരത്തിൽ 62 റണ്ണിനാണ് ഓസീസിന്റെ ജയം. വമ്പൻ ജയത്തോടെ ഓസീസ് പോയിന്റ് ടേബിളിൽ ആദ്യ നാലിലെത്തുകയും ചെയ്‌തു. തുടർച്ചയായ രണ്ടാംതോൽവിയോടെ പാകിസ്ഥാൻ ആദ്യനാലിൽനിന്ന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ഓസീസ് വാർണറുടെയും (124 പന്തിൽ 163) മിച്ചെൽ മാർഷിന്റെയും (108 പന്തിൽ 121) സെഞ്ചുറിക്കരുത്തിൽ ഒമ്പതിന് 367 റൺ അടിച്ചുകൂട്ടി. മികച്ച തുടക്കം കിട്ടിയ പാകിസ്ഥാൻ പക്ഷേ 45.3 ഓവറിൽ 305 റണ്ണിന് എല്ലാവരും പുറത്തായി. വാർണറാണ് മാൻ ഓഫ് ദി മാച്ച്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..