ധാക്ക> കൊലക്കേസ് പ്രതിയായ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ ഷാകിബ് അൽ ഹസനെ ക്രിക്കറ്റിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് എല്ലാ ഫോർമാറ്റിൽനിന്നും താരത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് വക്കീൽ നോട്ടീസയച്ചത്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ച പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഷാകിബിനെതിരെ കേസെടുത്തത്. കേസിൽ 28-ാം പ്രതിയാണ് താരം. ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്‍ലാമിന്റെ മകൻ റുബൽ ആണ് വെടിയേറ്റു മരിച്ചത്. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്.
നിലവിൽ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുകയാണ് ഷാക്കിബ്. ആദ്യ ടെസ്റ്റിൽ പത്ത് വിക്കറ്റിന് ബംഗ്ലാദേശ് പാകിസ്താനെ കീഴടക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..