21 December Saturday

പാകിസ്ഥാന്‌ കൂറ്റൻ സ്‌കോർ ; റിസ്വാനും ഷക്കീലിനും സെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

മുഹമ്മദ്‌ റിസ്വാൻ image credit icc facebook


റാവൽപിണ്ടി
ബംഗ്ലാദേശിനെതിരായ ഒന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിൽ പാകിസ്ഥാൻ ശക്തമായ നിലയിൽ. ഒന്നാം ഇന്നിങ്‌സിൽ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 448 റണ്ണെടുത്ത്‌ ഡിക്ലയർ ചെയ്‌തു. മറുപടിക്കെത്തിയ ബംഗ്ലാദേശ്‌ രണ്ടാംദിനം വിക്കറ്റ്‌ നഷ്ടമില്ലാതെ 27 റണ്ണെടുത്തിട്ടുണ്ട്‌.

114 റണ്ണെടുക്കുന്നതിനിടെ നാല്‌ വിക്കറ്റ്‌ നഷ്ടമായ പാകിസ്ഥാനെ മുഹമ്മദ്‌ റിസ്വാന്റെയും സൗദ്‌ ഷക്കീലിന്റെയും മിന്നുന്ന സെഞ്ചുറികളാണ്‌ കൂറ്റൻ സ്‌കോറിലെത്തിച്ചത്‌. അഞ്ചാംവിക്കറ്റിൽ ഈ സഖ്യം 240 റണ്ണടിച്ചു. റിസ്വാൻ 171 റണ്ണുമായി പുറത്താകാതെനിന്നു. ഷക്കീൽ 141 റണ്ണെടുത്തു. റിസ്വാന്റെ ഇന്നിങ്‌സിൽ മൂന്ന്‌ സിക്‌സറും 11 ഫോറുമായിരുന്നു. ഷക്കീൽ ഒമ്പത്‌ ഫോറടിച്ചു. മുൻനിരയിൽ ഓപ്പണർ സയിം അയൂബ്‌ (56) മാത്രമേ പിടിച്ചുനിന്നുള്ളൂ. മുൻ ക്യാപ്‌റ്റൻ ബാബർ അസം റണ്ണെടുക്കുംമുമ്പ്‌ പുറത്തായി. ക്യാപ്‌റ്റൻ ഷാൻ മസൂദ്‌ ആറ്‌ റണ്ണെടുത്ത്‌ മടങ്ങി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top