23 December Monday

റോഡ്രിഗോ ഗോളിൽ ബ്രസീൽ; പോയിന്റ്‌ പട്ടികയിൽ നാലാമാത്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ബ്രസീലിയ > റയൽ മാഡ്രിഡ്‌ താരം റോഡ്രിഗോ നേടിയ ഏക ഗോളിൽ ഇക്വഡോറിനെതിരെ ബ്രസീലിന്‌ വിജയം. ലോകകപ്പ്‌ യോഗ്യതാ റൗണ്ടിലാണ്‌ ബ്രസീൽ ജയം പിടിച്ചത്‌. മുപ്പതാം മിനുട്ടിലായിരുന്നു റോഡ്രിഗോയുടെ വിജയ ഗോൾ. ബോക്‌സിന്‌ പുറത്ത്‌ നിന്നെടുത്ത കിക്ക്‌ ഇക്വഡോറിന്റെ കാവൽക്കാരനെയും മറികടന്ന്‌ ഗോളാവുായായിരുന്നു.

ഇക്വഡോറിനെതിരായ ജയത്തോടെ ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടുകളിൽ ഏഴ്‌ മത്സരങ്ങളിൽ നിന്ന്‌ നാല് ജയവുമായി 10 പോയിന്റോടെ ബ്രസീൽ നാലാം സ്ഥാനത്തേക്ക് കയറി. നിലവിലെ ലോക ചാമ്പ്യൻമാരായ അർജന്റീനയാണ്‌ ഒന്നാമത്‌. ഏഴ്‌ കളികളിൽ ആറും ജയിച്ച അർജന്റീനയ്ക്ക്‌ 18 പോയിന്റുകളുണ്ട്‌. വെള്ളിയാഴ്‌ച നടന്ന യോഗ്യതാ മത്സരത്തിൽ ചിലിയെ എതിരില്ലാത്ത മൂന്ന്‌ ഗോളുകൾക്ക്‌ സ്‌കലോണിയുടെ സംഘം തോൽപ്പിച്ചിരുന്നു.  

പോയിന്റ്‌ പട്ടികയിൽ ഉറുഗ്വേ, കൊളംബിയ ടീമുകളാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഉറുഗ്വേയ്‌ക്ക്‌ 14ഉം കൊളംബിയയ്‌ക്ക്‌ 13ഉം പോയിന്റുകളുമുണ്ട്‌. സെപ്‌തംബർ പതിനൊന്നിന്‌ പരാഗ്വേയ്ക്കെതിരെയാണ്‌ ബ്രസീലിന്റെ അടുത്ത മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top