22 December Sunday

400 വിക്കറ്റുകൾ തികച്ച്‌ ബുമ്ര; നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യൻ താരം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

ചെന്നൈ > അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 400 വിക്കറ്റുകൾ തികച്ച്‌ ജസ്‌പ്രീത്‌ ബുമ്ര. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ മത്സരത്തിൽ മൂന്നാം വിക്കറ്റ്‌ നേടിയതോടെയാണ്‌ ബുമ്ര 400 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്തിയത്‌. മത്സരത്തിൽ  ആകെ നാല്‌ വിക്കറ്റുകളാണ്‌ താരം നേടിയത്‌. ഓപ്പണറായ ഷദ്മൻ ഇസ്‍ലാം, മുഷ്ഫിഖുർ റഹിം, ഹസൻ മഹ്മൂദ്, ടസ്കിൻ അഹമ്മദ് എന്നിവരുടെ വിക്കറ്റുകൾ.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 400 വിക്കറ്റുകൾ എന്ന നേട്ടത്തിലെത്തുന്ന പത്താമത്തെ ഇന്ത്യൻ താരമാണ്‌ ജസ്‌പ്രീത്‌ ബുമ്ര. ആറാമത്തെ ഇന്ത്യൻ പേസറും. അനിൽ കുംബ്ലെയാണ്‌ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം. 499 ഇന്നിങ്സുകളിൽ നിന്നായി 953 വിക്കറ്റുകൾ കുംബ്ലെയുടെ പേരിലുണ്ട്‌. 744 വിക്കറ്റുകൾ നേടിയ അശ്വിനാണ്‌ രണ്ടാമത്‌.

ജസ്‌പ്രതീത്‌ ബുമ്രയുടെ പേരിലുള്ള 400 വിക്കറ്റുകളിൽ 162 എണ്ണവും ടെസ്റ്റ്‌ ഫോർമാറ്റിൽ നിന്ന്‌ നേടിയതാണ്‌. ഏകദിനത്തിൽ 149, ട്വന്റി 20യിൽ 89 വിക്കറ്റുകളുമാണ്‌ താരത്തിന്റെ സമ്പാദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top