24 December Tuesday

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ; റയലും ബയേണും പിടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

റയലിനെ തോൽപ്പിച്ച ലില്ലെ താരങ്ങളുടെ ആഹ്ലാദം image credit UEFA Champions League facebook


പാരിസ്
ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന്‌ ഞെട്ടൽ. ചാമ്പ്യൻസ്‌ ലീഗിലെ ആദ്യറൗണ്ട്‌ മത്സരങ്ങളിൽ ലില്ലെ ഒരു ഗോളിന്‌ റയലിനെ വീഴ്‌ത്തി. 2023 മേയിലാണ്‌ ചാമ്പ്യൻസ്‌ ലീഗിൽ റയൽ അവസാനമായി തോറ്റത്‌. ചാമ്പ്യൻസ്‌ ലീഗിലും സ്‌പാനിഷ്‌ ലീഗിലുമെല്ലാം ഉൾപ്പെടെ 36 മത്സരങ്ങൾക്കുശേഷമുള്ള ആദ്യ തോൽവിയുമായി ഇത്‌. പെനൽറ്റിയിലൂടെ ജൊനാതൻ ഡേവിഡ്‌ ആണ്‌ ഫ്രഞ്ച്‌ ക്ലബ്ബിനായി ലക്ഷ്യം കണ്ടത്‌.

ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനും സ്‌പാനിഷ്‌ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനും അടിയേറ്റു. ലിവർപൂളും യുവന്റസും ജയിച്ചു. ബയേണിനെ ഇംഗ്ലീഷ്‌ ക്ലബ്‌ ആസ്‌റ്റൺ വില്ല ഒരു ഗോളിന്‌ തകർക്കുകയായിരുന്നു. ഡുറാൻ ഗോളടിച്ചു. അത്‌ലറ്റികോയെ പോർച്ചുഗൽ ക്ലബ്‌ ബെൻഫിക്ക നാല്‌ ഗോളിന്‌ തകർത്തു. ബെൻഫിക്കയ്‌ക്കായി ഏഞ്ചൽ ഡി മരിയ പെനൽറ്റിയിലൂടെ ലക്ഷ്യം കണ്ടു.

ലിവർപൂൾ ബൊളോഞ്ഞയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചു. അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്ററും മുഹമ്മദ്‌ സലായുമാണ്‌ ഗോൾ നേടിയത്‌. യുവന്റസ്‌ 3–-2ന്‌ ലെയ്‌പ്‌സിഗിനെ കീഴടക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top