റാവൽപിണ്ടി > അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചാമ്പ്യൻസ് ട്രോഫിയുടെ മുഴുവൻ ഷെഡ്യൂളും പ്രഖ്യാപിച്ചു. മത്സരങ്ങൾ നടക്കുന്ന വേദികൾ ഉൾപ്പെടെ എല്ലാ ടീമുകളുടെയും ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. നിലവിലെ ചാമ്പ്യനും ആതിഥേയരുമായ പാകിസ്ഥാൻ ന്യൂസിലൻഡിനെ ഉദ്‌ഘാടനമത്സരത്തിൽ നേരിടും. ഫെബ്രുവരി 19 നാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യകളി 20ന് ബംഗ്ലാദേശുമായാണ്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ മത്സരം 2 ന് നടക്കും. മാർച്ച് രണ്ടിന് ന്യൂസിലൻഡുമായാണ് അവസാന ഗ്രൂപ്പ് മത്സരം. ഇന്ത്യയുടെ മത്സരങ്ങളെല്ലാം യുഎഇയിലാണ് നടക്കുക. ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും സ്റ്റാർ സ്‌പോർട്‌സ് സംപ്രേക്ഷണം ചെയ്യും.
ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പുകൾ
● ഗ്രൂപ്പ് എ: ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ
● ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക
ചാമ്പ്യൻസ് ട്രോഫി 2025: ഷെഡ്യൂൾ
● ഫെബ്രുവരി 19 – പാകിസ്ഥാൻ X ന്യൂസിലാൻഡ്, നാഷണൽ സ്റ്റേഡിയം, കറാച്ചി
● ഫെബ്രുവരി 20 - ബംഗ്ലാദേശ് X ഇന്ത്യ, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
● ഫെബ്രുവരി 21 - അഫ്ഗാനിസ്ഥാൻ X ദക്ഷിണാഫ്രിക്ക, നാഷണൽ സ്റ്റേഡിയം, കറാച്ചി
● ഫെബ്രുവരി 22 – ഓസ്‌ട്രേലിയ X ഇംഗ്ലണ്ട്, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
● ഫെബ്രുവരി 23 – പാകിസ്ഥാൻ X ഇന്ത്യ, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
● ഫെബ്രുവരി 24 - ബംഗ്ലാദേശ് X ന്യൂസിലാൻഡ്, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി
● ഫെബ്രുവരി 25 - ഓസ്‌ട്രേലിയ X ദക്ഷിണാഫ്രിക്ക, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി
● ഫെബ്രുവരി 26 - അഫ്ഗാനിസ്ഥാൻ X ഇംഗ്ലണ്ട്, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
● ഫെബ്രുവരി 27 - പാകിസ്ഥാൻ X ബംഗ്ലാദേശ്, റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, റാവൽപിണ്ടി
● ഫെബ്രുവരി 28 - അഫ്ഗാനിസ്ഥാൻ X ഓസ്ട്രേലിയ, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
● മാർച്ച് 1 - ദക്ഷിണാഫ്രിക്ക X ഇംഗ്ലണ്ട്, നാഷണൽ സ്റ്റേഡിയം, കറാച്ചി
● മാർച്ച് 2 – ന്യൂസിലാൻഡ് v ഇന്ത്യ, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
● മാർച്ച് 4 - സെമി ഫൈനൽ 1, ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം, ദുബായ്
● മാർച്ച് 5 - സെമി ഫൈനൽ 2, ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
● മാർച്ച് 9 - ഫൈനൽ - ഗദ്ദാഫി സ്റ്റേഡിയം, ലാഹോർ
എല്ലാ മത്സരങ്ങളും ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 2:30 ന് ആരംഭിക്കും. യോഗ്യത നേടിയാൽ സെമിഫൈനൽ 1 ൽ ഇന്ത്യ ഉൾപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..