22 December Sunday

ചിലിയെ 3-0 ന് തകര്‍ത്ത് അര്‍ജന്റീന

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ന്യൂജഴ്‌സി > ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിലിയെ 3-0 ത്തിന് തകര്‍ത്ത് അര്‍ജന്റീന. ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 7 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 18 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. കോപ്പ അമേരിക്ക ഫൈനലില്‍ പരിക്കേറ്റ ലയണല്‍ മെസിയില്ലാതെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ കളിക്കാനിറങ്ങിയ ആര്‍ജന്റീന വിജയകുതിപ്പ് തുടരുകയാണ്.

തുടക്കം മുതല്‍ അവസാനം വരെ അക്രമണോത്സുകമായി കളിച്ച അര്‍ജന്റീന ണ്ടാം പകുതിയുടെ തുടക്കത്തില്‍ മാക് അലിസ്റ്ററിന്റെ ആദ്യ ഗോളിലൂടെ ലീഡ് നേടി. പിന്നീട് 84-ാം മിനിറ്റില്‍ ഒരു ലോങ് റേഞ്ചറിലൂടെ ഹൂലിയന്‍ അല്‍വാരസ് ലീഡ് ഇരട്ടിയാക്കി.

ഇഞ്ചുറി ടൈമില്‍ ഡിബാലെയുടെ ഗോള്‍ കൂടിയായപ്പോള്‍ അര്‍ജന്റീനയുടെ വിജയം സമ്പൂര്‍ണമായി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top