22 December Sunday

കൂച്ച് ബെഹാർ: ആദ്യ ഇന്നിങ്സിൽ കേരളത്തിന് 421 റൺസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

അദ്വൈത് പ്രിൻസ്

തിരുവനന്തപുരം> കൂച്ച് ബെഹാർ അണ്ടർ-19 ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സിൽ 421 റൺസ്. ബിഹാർ ഉയർത്തിയ 329 റൺസ് മറികടന്ന കേരളം 92 റൺസിന്റെ ലീഡും നേടി. സ്‌കോർ: കേരളം 421. ബിഹാർ 329, 101/2.

മൂന്നാം ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 335 റൺസെന്ന നിലയിൽ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം അദ്വൈത് പ്രിൻസിന്റെ അർദ്ധ സെഞ്ചുറിയുടെ മികവിലാണ് സ്‌കോർ 400 കടത്തിയത്. 145 പന്ത് നേരിട്ട അദ്വൈത് 17 ഫോർ ഉൾപ്പെടെ 84 റൺസ് നേടി. അദ്വൈതിനൊപ്പം ക്രീസിലുണ്ടായിരുന്ന അൽതാഫ് 43 റൺസെടുത്തു. ഇരുവരും ചേർന്നുള്ള സഖ്യം 94 പന്തിൽ നിന്ന് 64 റൺസാണ് നേടിയത്. നേരത്തെ ക്യാപ്റ്റൻ അഹമ്മദ് ഇമ്രാൻ സെഞ്ചുറി നേടിയിരുന്നു. ഇമ്രാന്റെ 178 റൺസാണ്  കേരളത്തെ മികച്ച സ്‌കോറിലേയ്ക്ക്  ഉയർത്തിയത്. മൂന്നാം ദിനം ബിഹാറിനായി വസുദേവ് പ്രസാദ്, സുമൻ കുമാർ എന്നിവർ രണ്ട് വിക്കറ്റും അഭിഷേക് ഒരുവിക്കറ്റും വീഴ്ത്തി.

421ന് കേരളം പുറത്തായതോടെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ബിഹാറിന് തുടക്കത്തിലെ ഷഷ്വത് ഗിരി(0)യുടെ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ അഭിരാമാണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് സ്‌കോർ 89ൽ എത്തിയപ്പോൾ ആദിത്യ സിൻഹ(30)യെ അഹമ്മദ് ഇമ്രാൻ വീഴ്ത്തി. കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലാണ് ബിഹാർ. 58 റൺസുമായി തൗഫിഖും ആറു റൺസുമായി സത്യം കുമാറുമാണ് ക്രീസിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top