22 December Sunday

കൂച്ച് ബെഹാർ: കേരളത്തിന് സമനില

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

തിരുവനന്തപുരം> കൂച്ച് ബെഹാർ അണ്ടർ-19 ക്രിക്കറ്റ് ടൂർണമെന്റ് കേരള- ബിഹാർ മത്സരം സമനിലയിൽ. സ്‌കോർ: ബിഹാർ 329, 390/6. കേരളം 42.  

മംഗലപുരം കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളത്തിന് ആദ്യ ഇന്നിങ്‌സിൽ 92 റൺസിന്റെ ലീഡ് ലഭിച്ചു. അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ബിഹാർ ആറ് വിക്കറ്റ് നഷ്ടത്തിൽ 390 റൺസിൽ എത്തിയപ്പോൾ കളി അവസാനിപ്പിക്കുകയായിരുന്നു.

ആറാമനായി ഇറങ്ങിയ പൃഥ്വിരാജാണ് (99 പന്തിൽ 98) രണ്ടാം ഇന്നിങ്‌സിൽ ബിഹാറിന്റെ ടോപ് സ്‌കോറർ. ബിഹാറിനായി സത്യം കുമാർ 90 റൺസും നേടി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ അവസാന ദിനം ഇറങ്ങിയ ബിഹാറിന് ആദ്യം തന്നെ തൗഫിഖിനെ നഷ്ടമായി. തുടർന്നെത്തിയ സത്യം കുമാറിനെ അൽത്താഫ് പുറത്താക്കിയപ്പോൾ ദിപേഷ് ഗുപ്തയുടെ വിക്കറ്റ് മുഹമ്മദ് ഇനാനും വീഴ്ത്തി. പൃഥ്വിയുടെ വിക്കറ്റ്  തോമസ് മാത്യുവാണ് സ്വന്തമാക്കിയത്.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ  ക്യാപ്റ്റൻ അഹമ്മദ് ഇമ്രാന്റെ (178) സെഞ്ചുറി മികവിലായിരുന്നു കേരളം ലീഡ് നേടിയത്. അദ്വൈത് പ്രിൻസ് (84), അൽത്താഫ് (43) എന്നിവരും കേരളത്തിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ച്ചവെച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top