22 December Sunday

കൂച്ച് ബെഹാർ: കേരളത്തിനെതിരെ ബിഹാർ 329 ന് പുറത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

തിരുവനന്തപുരം> കൂച്ച് ബെഹാർ അണ്ടർ -19 ക്രിക്കറ്റ് ടൂർണമെന്റിൽ കേളത്തിനെതിരെ ആദ്യ ഇന്നിങ്‌സിൽ ബിഹാർ 329 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബിഹാറിന് തകർച്ചയോടെയായിരുന്നു തുടക്കം.

സ്‌കോർ ബോർഡിൽ റൺസ് കൂട്ടിച്ചേർക്കും മുൻമ്പ് രണ്ട് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് കളത്തിലിറങ്ങിയ ദിപേഷ് ഗുപ്തയുടെ  (61)  അർധസെഞ്ചുറിയും പൃഥ്വിരാജിന്റെ (163) സെഞ്ചുറിയുമാണ് ബിഹാറിന് മികച്ച സ്കോർ സമ്മാനിച്ചത്.

കേരളത്തിന് വേണ്ടി അഭിരാം മൂന്ന് വിക്കറ്റും മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റും ആദിത്യ ബൈജു ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം  കളി നിർത്തുമ്പോൾ  വിക്കറ്റ് നഷ്ടപ്പെടാതെ 22 റൺസെടുത്തിട്ടുണ്ട്. അഹമ്മദ് ഖാനും(15) അക്ഷയ് എസ് എസുമാണ് (7) ക്രീസിൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top