19 December Thursday

ബൈസിക്കിൾ കിക്കുമായി റൊണാൾഡോ: 135ാം അന്താരാഷ്ട്ര ​ഗോൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

photo credit: Cristiano Ronaldo X

ലിസ്ബൺ > ബൈസിക്കിൾ കിക്കിലൂടെ വിസ്മയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിന്റെ പ്രകടനമികവിൽ യുവേഫ നേഷൻസ് ലീ​ഗിൽ പോളണ്ടിനെ പോർച്ചു​ഗൽ 1- 5ന് തകർത്തു. പെനാൽറ്റിയുൾപ്പെടെ രണ്ട് ​ഗോളുകളാണ് മത്സരത്തിൽ താരം നേടിയത്.

39കാരനായ താരത്തിന്റെ ബൈസിക്കിൾ കിക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ നേടിയ ​ഗോളുകളുടെ എണ്ണം 135 ആയി. ജയത്തോടെ പോർച്ചു​ഗൽ ക്വാർട്ടറിലെത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ആറു ​ഗോളുകളും പിറന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top