22 December Sunday
യുട്യൂബിൽ തരംഗമായി 
റൊണാൾഡോ, 48 മണിക്കൂറിൽ 
മൂന്നുകോടി വരിക്കാർ

​ഗോളടി തുടർന്ന് റൊണാൾഡോ; അൽ നസ്‌റിനായി 50 ഗോളുകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

image credit AlNassr Saudi Club facebook


റിയാദ്‌
സൗദി പ്രോ ഫുട്‌ബോൾ ലീഗ്‌ പുതിയ സീസണിൽ  ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഗോളടിച്ചുതുടങ്ങി. എന്നാൽ, അൽ നസർ ക്ലബ്‌ അൽ റെയ്‌ദ്‌ ക്ലബ്ബുമായി 1–-1ന്‌ സമനിലയിൽ കുടുങ്ങി. കഴിഞ്ഞ സീസണിൽ 35 ഗോളുമായി റൊണാൾഡോ ടോപ്‌സ്‌കോററായിരുന്നു. അവസാന 48 കളിയിൽ 50 ഗോളായി. 

അതിനിടെ, യൂട്യൂബിലും റൊണാൾഡോ തരംഗമാകുകയാണ്‌. അക്കൗണ്ട്‌ തുടങ്ങി 48 മണിക്കൂറിനുള്ളിൽ മൂന്നുകോടി വരിക്കാരായി. ബുധനാഴ്‌ചയാണ്‌ പോർച്ചുഗൽ താരം യൂട്യൂബിൽ വീഡിയോ പങ്കുവച്ച്‌ സജീവമായത്‌. 12 മണിക്കൂറിനുള്ളിൽ ഒരുകോടി വരിക്കാരുണ്ടായി. ഒന്നരമണിക്കൂറിനുള്ളിൽ 10 ലക്ഷം വരിക്കാരായതോടെ ഗോൾഡൻ പ്ലേ ബട്ടൻ അംഗീകാരം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top