07 August Wednesday

റൊണാൾഡോയ്‌ക്ക്‌ ആദ്യ ട്രോഫി

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2023

image credit cristiano ronaldo facebook


റിയാദ്‌
അൽ നാസർ കുപ്പായത്തിൽ ആദ്യ കിരീടമുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. അറബ്‌ ക്ലബ് ചാമ്പ്യൻസ്‌ കപ്പിൽ ജേതാക്കളായി. അധികസമയംവരെ നീണ്ട ഫൈനലിൽ അറേബ്യൻ ടീമായ അൽ ഹിലാലിനെ 2–-1ന്‌ തോൽപ്പിച്ചു. രണ്ട്‌ ഗോളും നേടിയത്‌ റൊണാൾഡോയാണ്‌. അധികസമയത്തായിരുന്നു വിജയഗോൾ. അൽ നാസർ ക്ലബ്ബിനായി തുടർച്ചയായ അഞ്ചാംകളിയിലും മുപ്പത്തെട്ടുകാരൻ ലക്ഷ്യം കണ്ടു. ടൂർണമെന്റിലെ മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകവും പോർച്ചുഗീസുകാരൻ സ്വന്തമാക്കി. ഒമ്പതുപേരായി ചുരുങ്ങിയശേഷമായിരുന്നു അൽ നാസറിന്റെ പ്രകടനം. ആദ്യമായാണ്‌ അറബ്‌ കപ്പ്‌ നേടുന്നത്‌.  സൗദി പ്രോ ഫുട്‌ബോൾ ലീഗിൽ അൽ നാസർ ഇന്ന്‌ ആദ്യ കളിക്കിറങ്ങും. അൽ ഇത്തിഫാഖാണ്‌ എതിരാളി. രാത്രി 11.30ന്‌ സോണി ലിവിൽ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top