22 December Sunday

‘ഈ ഗോൾ അച്ഛന്‌’ ; റൊണാൾഡോയുടെ വെെകാരിക പ്രതികരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

image credit cristiano ronaldo facebook


റിയാദ്‌
‘അച്ഛൻ ഉണ്ടായിരുന്നെങ്കിലെന്ന്‌ ആഗ്രഹിച്ചുപോകുന്നു. ഇന്ന്‌ അദ്ദേഹത്തിന്റെ ജന്മദിനമാണ്‌. ഈ ഗോൾ അച്ഛനുള്ളതാണ്‌’– -വാക്കുകൾക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ വിഷമിച്ചു.

എഎഫ്‌സി ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിനുശേഷമായിരുന്നു പോർച്ചുഗീസുകാരൻ ഉള്ളുതുറന്നത്‌. അൽ റയാനെതിരെ നേടിയ ഗോൾ അച്ഛന്‌ സമർപ്പിച്ചു. റൊണാൾഡോയ്‌ക്ക്‌ 20 വയസ്സുള്ളപ്പോഴാണ്‌ അച്ഛൻ ഹൊസെ ഡിനിസ്‌ അവെയ്‌റോ മരിച്ചത്‌. സെപ്‌തംബർ 30ന്‌ 71 വയസ്സ്‌ തികയുമായിരുന്നു അവെയ്‌റോയ്‌ക്ക്‌. സൗദി അറേബ്യയിലെ റിയാദിൽ നടന്ന കളിയിൽ റൊണാൾഡോയുടെ ടീം അൽ നസർ ഖത്തർ ക്ലബ്ബായ അൽ റയാനെ 2–-1ന്‌ തോൽപ്പിച്ചു. സെനഗൽ മുന്നേറ്റക്കാരൻ സാദിയോ മാനെയും നസറിനായി ഗോളടിച്ചു. റോജർ ഗുയെദെസാണ്‌ റയാനായി ലക്ഷ്യംകണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top