22 December Sunday

ദുലീപ്‌ ട്രോഫിക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


ബംഗളൂരു/അനന്തപുർ
ഇന്ത്യൻ ക്രിക്കറ്റ്‌ ഇടവേളയ്‌ക്കുശേഷം വീണ്ടും കളത്തിലേക്ക്‌. ടെസ്‌റ്റ്‌ പരമ്പരയ്‌ക്കായുള്ള ഇന്ത്യൻ താരങ്ങളെ കണ്ടെത്തുന്നതിനുള്ള ദുലീപ്‌ ട്രോഫിക്ക്‌ ഇന്ന്‌ തുടക്കമാകും. നാല്‌ ടീമുകളാണ്‌. ബംഗളൂരുവിൽ ഇന്ത്യൻ എ ടീം ബി ടീമിനെയും അനന്തപുരിൽ സി ടീം ഡി ടീമിനെയും നേരിടും.

അതേസമയം, ഡി ടീം വിക്കറ്റ്‌ കീപ്പർ ഇഷാൻ കിഷൻ അവസാനനിമിഷം പിന്മാറി. ബുച്ചി ബാബു ട്രോഫി മത്സരത്തിനിടെ ഇഷാന്‌ പരിക്കേറ്റിരുന്നു. ഡി ടീമിൽ കെ എസ്‌ ഭരത്‌ മാത്രമാണ്‌ മറ്റൊരു വിക്കറ്റ്‌ കീപ്പർ. ഈ സാഹചര്യത്തിൽ മലയാളിതാരം സഞ്‌ജു സാംസണെ പരിഗണിക്കാനുള്ള സാധ്യതയുണ്ട്‌.ദുലീപ്‌ ട്രോഫിയുടെ ആദ്യമത്സരങ്ങൾ കഴിഞ്ഞാൽ ഉടൻ ബംഗ്ലാദേശുമായുള്ള ടെസ്‌റ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. ശുഭ്‌മാൻ ഗില്ലാണ്‌ എ ടീം ക്യാപ്‌റ്റൻ. ബി ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും. വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്ത്‌ ടീമിലുണ്ട്‌.

സി ടീമിന്റെ ക്യാപ്‌റ്റൻ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദാണ്‌. മലയാളി പേസർ സന്ദീപ്‌ വാര്യരും സി ടീമിന്റെ ഭാഗമാണ്‌. ഡി ടീമിന്റെ ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യരാണ്‌.
ക്യാപ്‌റ്റൻ രോഹിത്‌ ശർമ, വിരാട്‌ കോഹ്‌ലി, ആർ അശ്വിൻ, ജസ്‌പ്രീത്‌ ബുമ്ര എന്നിവർ കളിക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top