20 December Friday

ഡ്യൂറൻഡ്‌ കപ്പ്‌ ക്വാർട്ടർ 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024


ഷില്ലോങ്‌
ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടർ മത്സരങ്ങൾക്ക്‌ ഇന്ന്‌ തുടക്കം. വൈകിട്ട്‌ നാലിന്‌ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ ഇന്ത്യൻ ആർമിയെ നേരിടും. കോക്രാജാറിലെ സായ്‌ സ്‌റ്റേഡിയത്തിലാണ്‌ കളി. രാത്രി ഏഴിന്‌ ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഈസ്റ്റ്‌ ബംഗാൾ ഷില്ലോങ്‌ ലജോങ്ങിനെ നേരിടും.

നാളെ നാലിന്‌ നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാൻ സൂപ്പർ ജയന്റ്‌ പഞ്ചാബ്‌ എഫ്‌സിയുമായി മത്സരിക്കും. ജംഷഡ്‌പുരാണ്‌ വേദി. കേരള ബ്ലാസ്‌റ്റേഴ്‌സ്‌–-ബംഗളൂരു എഫ്‌സി പോരാട്ടം നാളെ രാത്രി ഏഴിനാണ്‌. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയമാണ്‌ വേദി. 25നും 27നുമാണ്‌ സെമി. ഫൈനൽ 31ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top