20 December Friday

ബ്രുസോൺ ഈസ്റ്റ്‌ ബംഗാൾ കോച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

image credit east bengal fc facebook


കൊൽക്കത്ത
കാൾസ്‌ കുദ്രത്തിന്‌ പിൻഗാമിയായി മറ്റൊരു സ്‌പാനിഷ്‌ പരിശീലകൻ ഓസ്‌കാർ ബ്രുസോണിനെ നിയമിച്ച്‌ ഈസ്റ്റ്‌ ബംഗാൾ. ഐഎസ്‌എൽ ഫുട്‌ബോളിൽ ആദ്യ മൂന്നു കളിയിലും തോറ്റതോടെയാണ്‌ കുദ്രത്തുമായി കൊൽക്കത്തൻ ക്ലബ്‌ വേർപിരിഞ്ഞത്‌.

നാൽപ്പത്തേഴുകാരനായ ബ്രുസോൺ മുംബൈ എഫ്‌സി പരിശീലകനായിരുന്നു. ഐഎസ്‌എല്ലിൽ മുംബൈ സിറ്റിയുടെ സഹപരിശീലകനുമായിരുന്നു. ബംഗ്ലാദേശ്‌ ക്ലബ്ബായ ബസുന്ദര കിങ്‌സിനെ അഞ്ചുവട്ടം ലീഗ്‌ ചാമ്പ്യൻമാരാക്കി. ബംഗ്ലാദേശ്‌ ദേശീയ ടീമിന്റെ ഇടക്കാല കോച്ചുമായി. 19ന്‌ ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റുമായാണ്‌ ഈസ്റ്റ്‌ ബംഗാളിന്റെ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top