26 December Thursday

അഴ്‌സണലിന്‌ സമനില, 
സിറ്റിക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടപ്പോരാട്ടത്തിൽ മുൻപന്തിയിലുള്ള അഴ്‌സണലിനെ സമനിലയിൽ തളച്ച്‌ ചെൽസി (2-–-2). സ്വന്തം മൈതാനത്ത്‌ രണ്ട്‌ ഗോളിന്‌ മുന്നിട്ടുനിന്നശേഷമാണ്‌ ചെൽസി സമനില വഴങ്ങിയത്‌. പൊരുതിക്കളിച്ച ബ്രൈറ്റനെ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ മറികടന്ന മാഞ്ചസ്‌റ്റർ സിറ്റി പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തി. ഒമ്പതു കളി പൂർത്തിയായപ്പോൾ സിറ്റിക്കും അഴ്‌സണലിനും 21 പോയിന്റ്‌ വീതമുണ്ടെങ്കിലും ഗോൾവ്യത്യാസത്തിൽ സിറ്റി ഒന്നാമതെത്തി. എവർട്ടനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച ലിവർപൂളാണ്‌ മൂന്നാമത്‌. ഒമ്പതു കളിയിൽ 20 പോയിന്റ്‌. ഒരു മത്സരം കുറച്ചുകളിച്ച ടോട്ടനം 20 പോയിന്റുമായി നാലാമതാണ്‌. അടുത്ത കളി ജയിച്ചാൽ ടോട്ടനത്തിന്‌ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്താം. ന്യൂകാസിൽ യുണൈറ്റഡ്‌ എതിരില്ലാത്ത നാല്‌ ഗോളിന്‌ ക്രിസ്റ്റൽ പാലസിനെയും മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ ഷഫീൽഡ്‌ യുണൈറ്റഡിനെയും മറികടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top