26 December Thursday

സിറ്റി വീണ്ടും കുരുങ്ങി ; നാലടിച്ച്‌ പാൽമർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക്‌ തിരിച്ചടി. തുടർച്ചയായ രണ്ടാംമത്സരത്തിലും സിറ്റി സമനില വഴങ്ങി.
ന്യൂകാസിൽ യുണൈറ്റഡിനോട്‌ 1–-1നാണ്‌ പിരിഞ്ഞത്‌. ജോസ്‌കോ ഗ്വാർഡിയോളിന്റെ ഗോളിൽ സിറ്റിയാണ്‌ ലീഡ്‌ കുറിച്ചത്‌. ആന്തണി ഗോർഡന്റെ പെനൽറ്റിയിൽ ന്യൂകാസിൽ ഒപ്പമെത്തി. കഴിഞ്ഞ മത്സരത്തിൽ അഴ്‌സണലിനോടും പെപ്‌ ഗ്വാർഡിയോളയുടെ സംഘം സമനില വഴങ്ങിയിരുന്നു. ഇതോടെ ഒന്നാംസ്ഥാനത്തിനും ഭീഷണിയായി.

മറ്റൊരു മത്സരത്തിൽ 40 മിനിറ്റിൽ നാല്‌ ഗോളടിച്ച കോൾ പാൽമർ, ചെൽസിക്ക്‌ വമ്പൻ ജയമൊരുക്കി. പത്തു മിനിറ്റിലായിരുന്നു ഹാട്രിക്‌ പൂർത്തിയാക്കിയത്‌. 4–-2ന്‌ ബ്രൈറ്റണനെയാണ്‌ ചെൽസി മറികടന്നത്‌. അഴ്സണൽ ലെസ്റ്റർ സിറ്റിയെ 4–2ന് വീഴ്--ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top