ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ എവർട്ടൺ തളച്ചു (0–0). രണ്ടാമത് തുടരുകയാണ് ചെൽസി. മറ്റൊരു കളിയിൽ മാഞ്ചസ്റ്റർ യുണെെറ്റഡ് സ്വന്തം തട്ടകത്തിൽ ബോണിമൗത്തിനോട് മൂന്ന് ഗോളിന് തകർന്നു. ലെസ്റ്റർ സിറ്റി മൂന്ന് ഗോളിന് വൂൾവ്സിനോട് തോറ്റു.
അഴ്സണൽ ക്രിസ്റ്റൽ പാലസിനെ 5–1ന് തകർത്തു. മത്സരത്തിനിടെ സൂപ്പർ താരം ബുകായോ സാകയ്ക്ക് പരിക്കേറ്റു. പട്ടികയിൽ ലിവർപൂൾ ഒന്നാമത് തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..