27 December Friday

ഹാലണ്ട്‌ പെനൽറ്റി പാഴാക്കി; ജയമില്ലാതെ സിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

ലണ്ടൻ > ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ വിജയവഴി കാണാനാകാതെ മാഞ്ചസ്‌റ്റർ സിറ്റി. എവർട്ടണോട്‌ സമനില വഴങ്ങി (1–-1).  
മത്സരത്തിൽ സിറ്റി മുന്നേറ്റക്കാരൻ എർലിങ്‌ ഹാലണ്ട്‌ പെനൽറ്റി പാഴാക്കി.

ബെർണാഡോ സിൽവയുടെ ഗോളിൽ ലീഡ്‌ നേടിയ സിറ്റി ആദ്യപകുതി അവസാനിക്കുംമുമ്പുതന്നെ സമനില വഴങ്ങി. ഇലിമാൻ എൻഡിയായെയാണ്‌ എവർട്ടണായി ഗോളടിച്ചത്‌. രണ്ടാംപകുതിയുടെ തുടക്കത്തിൽ സിറ്റിക്ക്‌ അനുകൂലമായി പെനൽറ്റി കിട്ടി. ഹാലണ്ട്‌ എടുത്ത കിക്കറ്റ്‌ ഗോൾ കീപ്പർ ജോർദാൻ പിക്‌ഫോർഡ്‌ തട്ടിയകറ്റി. പിന്നാലെ ഹെഡറിലൂടെ ഹാലണ്ട്‌ പന്ത്‌ വലയിലെത്തിച്ചെങ്കിലും ഓഫ്‌ സൈഡായി.
18 കളിയിൽ 28 പോയിന്റുമായി പട്ടികയിൽ ആറാമതാണ്‌ പെപ്‌ ഗ്വാർഡിയോളയുടെ സംഘം. തുടർച്ചയായ അഞ്ചു കളിയിൽ ജയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top