28 October Monday

എറിക്‌ ടെൻഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

മാഞ്ചസ്റ്റർ > മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ എറിക്‌ ടെൻ ഹാഗ്‌ പുറത്ത്‌. ക്ലബ്ബ്‌ മോശം ഫോം തുടരുന്നതിനാലാണ്‌ യുണൈറ്റഡ്‌ പരിശീലകനെ പുറത്താക്കിയത്‌. പുതിയ പരിശീലകൻ എത്തുേം വരെ മുൻ യുണൈറ്റഡ്‌ താരമായ റൂഡ് വാൻ നിസ്റ്റൽറൂയ് ക്ലബ്ബിന്റെ  താൽക്കാലിക പരിശീലകനാകും.

2022 ഏപ്രിലിലാണ്‌ ഡച്ച്‌ ക്ലബ്ബായ അയാക്‌സിൽ നിന്ന്‌ ടെൻഹാഗ്‌ യുണൈറ്റഡിലെത്തുന്നത്‌. കഴിഞ്ഞ വർഷത്തെ എഫ്‌എ കപ്പും 2023ലെ കാർബഡോ കപ്പും മാത്രമേ ഈ കാലയളവിൽ എറിക്‌ ടെൻഹാഗിന്‌ നേടാൻ സാധിച്ചുള്ളൂ. ഈ സീസണിലും പരിതാപകരമാണ്‌ ക്ലബ്ബിന്റെ സ്ഥിതി. ലീഗിൽ 14-ാം സ്ഥാനത്താണ്‌ ക്ലബ്ബ്‌ ഇപ്പോൾ.

വെസ്റ്റ്‌ഹാം യുണൈറ്റഡിനോട്‌ ഏറ്റ പരാജയത്തിന് പിന്നാലെയാണ്‌ ടെൻ ഹാഗിനെ ക്ലബ്ബ്‌ പുറത്താക്കിയത്‌. മുൻ ബാഴ്‌സലോണ പരിശീലകൻ ചാവി ഹെർണാണ്ടസ്‌ ഉൾപ്പെടെയുള്ളവർ യുണൈറ്റഡിന്റെ അടുത്ത പരിശീലകനാവാനുള്ള സാധ്യത പട്ടികയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top