24 December Tuesday

ബയേണിന്‌ ജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


ബെർലിൻ
വിൻസെന്റ്‌ കൊമ്പനിക്കുകീഴിൽ ബയേൺ മ്യൂണിക്കിന്‌ ജർമൻ ലീഗിൽ ജയത്തുടക്കം. സീസണിലെ ആദ്യകളിയിൽ വൂൾസ്‌ബുർഗിനെ 3–-2നാണ്‌ തോൽപ്പിച്ചത്‌. സെർജി നാബ്രിയുടെ ഗോളിലാണ്‌ ജയംപിടിച്ചത്‌.

ജമാൽ മുസിയാലയിലൂടെ ലീഡ്‌ നേടിയ ബയേണിനെ ലൊവ്‌റോ മയെറുടെ ഇരട്ടഗോളിൽ വൂൾസ്‌ബുർഗ്‌ ഞെട്ടിച്ചു. എന്നാൽ, യാക്കുബ്‌ കമിൻസ്‌കിയുടെ പിഴവുഗോൾ ബയേണിന്‌ ആശ്വാസമായി. കളി തീരാൻ എട്ടു മിനിറ്റ്‌ ശേഷിക്കെയായിരുന്നു നാബ്രി ജയംകുറിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top