30 December Monday

ഫെഡറികോ കിയേസ ലിവർപൂളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ഫെഡറികോ കിയേസ. PHOTO: Facebook

ലണ്ടൻ
ഇറ്റാലിയൻ വിങ്ങർ ഫെഡെറികോ കിയേസെ ഇംഗ്ലീഷ്‌ പ്രീമിയർ ഫുട്‌ബോൾ ലീഗ്‌ മുൻ ചാമ്പ്യൻമാരായ ലിവർപൂളിൽ. നാലുവർഷത്തേക്കാണ്‌ കരാർ. പരിശീലകൻ ആർണെ സ്ലോട്ട്‌ സ്ഥാനമേറ്റെടുത്തശേഷമുള്ള ആദ്യ കരാറാണിത്‌. വലെൻസിയ ഗോൾ കീപ്പർ ജോർജി മമദർദാഷ്‌വ്‌ലിയുമായും കരാറായിട്ടുണ്ട്‌.

ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിൽനിന്നാണ്‌ കിയേസെ എത്തുന്നത്‌. ഇറ്റാലിയൻ ടീം മുൻ സ്‌ട്രൈക്കറായ എൻറികോ കിയേസെയുടെ മകനാണ്‌ ഇരുപത്താറുകാരൻ. സാംബദോറിയ, പാർമ, ഫിയന്റീന, ലാസിയോ ടീമുകൾക്കായും കളിച്ചു. ആകെ 380 മത്സരങ്ങളിൽ 139 ഗോൾ. വേഗമാണ്‌ മുഖമുദ്ര. 2020ലെ യൂറോ കപ്പിൽ ഇറ്റലിക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നിരന്തരമുള്ള പരിക്കാണ്‌ പ്രധാന പ്രശ്‌നം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top