22 November Friday

ചെസ് ഒളിമ്പ്യാഡ് ; തോൽക്കാതെ ഇന്ത്യൻ കുതിപ്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

image credit FIDE - International Chess Federation facebook


ബുഡാപെസ്റ്റ്
ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ടീം തോൽവിയറിയാതെ കുതിക്കുന്നു. അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ഓപ്പൺ, വനിതാവിഭാഗങ്ങളിൽ ഇന്ത്യ ഒന്നാമതാണ്. ഓപ്പൺ വിഭാഗം അഞ്ചാംറൗണ്ടിൽ അസെർബയ്ജാനെ (3-–-1) ന് കീഴടക്കി. അർജുൻ എറിഗെയ്സി, ഡി ഗുകേഷ് എന്നിവർ ജയിച്ചപ്പോൾ ആർ പ്രഗ്നാനന്ദയ്‌ക്കും വിദിത് ഗുജറാത്തിക്കും സമനിലയാണ്. സെർബിയ, ഹംഗറി ബി ടീം, ഐസ്‌ലൻഡ്‌, മൊറോക്കോ ടീമുകളെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ആറാംറൗണ്ടിൽ ആതിഥേയരായ ഹംഗറിയാണ് എതിരാളി. ആകെ 11 റൗണ്ടാണ് മത്സരം.

വനിതകളിൽ അഞ്ചാംറൗണ്ട് വിജയം കസാഖ്സ്ഥാനെതിരെയാണ് (2.5–-1.5). ആർ വൈശാലിയും വന്തിക അഗർവാളും ജയിച്ചപ്പോൾ ഡി ഹരികയുടെ തോൽവി തിരിച്ചടിയായി. ദിവ്യ ദേശ്മുഖിന്റെ സമനിലയിൽ ഇന്ത്യ രക്ഷപ്പെട്ടു. ആറാംറൗണ്ട് അർമേനിയക്കെതിരെയാണ്. ജമൈക്ക, ചെക്ക്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് ടീമുകളെയാണ് തോൽപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top