20 September Friday

ചെസ്‌ ഒളിമ്പ്യാഡ്‌ ; ഇന്ത്യൻ ജൈത്രയാത്ര

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


ബുഡാപെസ്‌റ്റ്‌
ചെസ്‌ ഒളിമ്പ്യാഡിൽ ഇന്ത്യ ജൈത്രയാത്ര തുടരുന്നു. തുടർച്ചയായി ഏഴാംറൗണ്ടിലും ജയം. ഓപ്പൺ വിഭാഗത്തിലും വനിതകളിലും 14 പോയിന്റുമായി മുന്നിലാണ്‌. ഓപ്പൺ വിഭാഗത്തിൽ ചൈനയെ പരാജയപ്പെടുത്തി (2.5–-1.5). ഡി ഗുകേഷിന്റെ വിജയമാണ്‌ നിർണായകമായത്‌. ലോക ചാമ്പ്യൻ ഡിങ് ലിറന്‌ ചൈന വിശ്രമം നൽകിയപ്പോൾ ഗുകേഷിന്റെ വിജയം വെയി യിക്കെതിരെയായിരുന്നു. അർജുൻ എറിഗെയ്‌സി, ആർ പ്രഗ്‌നാനന്ദ, പി ഹരികൃഷ്‌ണ എന്നിവർക്ക്‌ സമനിലയാണ്‌. എട്ടാംറൗണ്ടിൽ ഇറാനാണ്‌ എതിരാളി.

വനിതകളിൽ ജോർജിയയെ 3–-1ന്‌ കീഴടക്കി. വന്തിക അഗ്രവാളും ആർ വൈശാലിയും ജയിച്ചു. ഡി ഹരികയ്‌ക്കും ദിവ്യ ദേശ്‌മുഖിനും സമനിലയാണ്‌. എട്ടാംറൗണ്ടിൽ പോളണ്ടിനെ നേരിടും. നാല്‌ റൗണ്ട്‌ മത്സരമാണ്‌ ബാക്കിയുള്ളത്‌.

പോയിന്റ്‌നില (ഓപ്പൺ)

ഇന്ത്യ 14
ഇറാൻ 13
ഉസ്‌ബെക്‌ 12
ഹംഗറി 12
അർമേനിയ 12
സെർബിയ 12
വനിതകൾ
ഇന്ത്യ 14
പോളണ്ട്‌ 12
കസാഖ്‌സ്ഥാൻ 12.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top