21 December Saturday

അശ്ലീല ആം​ഗ്യം; എമിലിയാനോ മാർട്ടിനെസിന് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

emiliano martnez/ x.com/eldiario/status

ബ്യൂണസ് അയേഴ്‌സ്> അർജന്റീന ഫുട്ബോൾ ടീമിന് തിരിച്ചടിയായി ​ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് സസ്പെൻഷൻ. ഫിഫ ലോകകപ്പിന്റെ രണ്ട് യോ​ഗ്യതാ മത്സരങ്ങളിലാണ് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ മാർട്ടിനെസിനെ വിലക്കിയത്.

ഒക്ടോബർ 10ന് വെനസ്വേലയ്ക്കെതിരെയും ഒക്ടോബർ 15ന് ബൊളീവിയയ്ക്കെതിരെയും നടക്കുന്ന മത്സരങ്ങളിൽ എമിലിയാനോ മാർട്ടിനെസ് കളിക്കില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.

സെപ്റ്റംബർ അഞ്ചിന് ചിലിക്കെതിരായ മത്സരത്തിൽ അശ്ലീലപ്രകടനം നടത്തിയ സംഭവത്തിലാണ് നടപടി. 2022ൽ ഫിഫ ലോകകപ്പ് കിരീടം നേടിയപ്പോഴും മാർട്ടിനെസ് സമാനരീതിയിൽ പെരുമാറിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top